ഹൈദരാബാദ്: തെലങ്കാനയിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുൻമന്ത്രി നയിനി റെഡ്ഡിയുടെ മരുമകൻ ശ്രീനിവാസ റെഡ്ഡിയുടെ വസതിടയക്കം ഏഴിടത്താണ് റെയ്ഡ് നടന്നത്.
ഒരേ സമയം നടന്ന റെയ്ഡിന്റെ കണക്കിൽപെടാത്ത കള്ളപ്പണവും ചെക്കുകളും മറ്റ് പണമിടപാട് രേഖകളും പിടിച്ചെടുത്തു. റെയ്ഡിൽ മൂന്ന് കോടി രൂപയും ഒരു കോടിരൂപയുടെ സ്വർണ്ണവും സ്ഥലമിടപാട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
പണമിരട്ടിപ്പ് സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ് ഇ.ഡി. റെയ്ഡ് ചെയ്തത്. തെലങ്കാനയിലെ ഇ.എസ്.ഐ മേഖലയിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
ശ്രീനിവാസ റെഡ്ഡി, മുകുന്ദ റെഡ്ഡി, മുൻമന്ത്രി നയിനി റെഡ്ഡിയുടെ പേഴ്‌സണൽ സെക്രട്ടറി ദേവിക റാണി, ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസ് മുൻ ഡയറക്ടർ എന്നിവരുടെ വീടുകൾ, ഓഫീസ് , അനുബന്ധസ്ഥാപനങ്ങൾ, വാഹനങ്ങൾ അടക്കം ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധിച്ചു.
















Comments