കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് വീട്ടിൽ വിജിലൻസ് പരിശോധന നടത്തുന്നത്. കോഴിക്കോട്ടെയും കണ്ണൂരിലേയൂം വീടുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന. ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകൾ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെ കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇ ഡിയും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
Comments