ന്യൂഡൽഹി: ചൈനയുടെ ഭാവിയിലെ ഏതു നീക്കവും ഫലപ്രദമായി നേരിടാൻ പാകത്തിന് ലഡാക്കിനെ സജ്ജമാക്കി ഇന്ത്യ. ലഡാക്കിൽ മുമ്പ് നിലനിർത്തിയിരുന്ന 3-ാം ഡിവിഷൻ ബറ്റാലിയന് പുറമേ കൂടുതൽ സൈനികരെ എത്തിച്ചിരിക്കുകയാണ്. യഥാർത്ഥ നിയന്ത്രണ രേഖ കാക്കുന്ന സൈനിക നിരയാണ് മൂന്നാം ഡിവിഷൻ.
ശൈത്യകാലത്ത് ലഡാക്കിലേയ്‌ക്ക് എത്തിച്ച പ്രത്യേക സേനകൾക്കൊപ്പം വേനൽകാലത്ത് അതിർത്തിയിലേയ്‌ക്ക് വിളിക്കാറുള്ള സേനാവിഭാഗത്തേയും സ്ഥിരമായി നിലനിർത്തി യിരിക്കുകയാണ്. സ്ഥിരം സൈനികരുടെ മാനസികാവസ്ഥയും പോരാട്ടവീര്യവും കുറയാതിരിക്കാനാണ് കൂടുതൽ സൈനികരെ എത്തിച്ച് ജോലിഭാരം കുറയ്‌ക്കുന്നത്.
ഈ വർഷം ജനുവരിയിലാണ് ലഡാക്കിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. വടക്കൻ അതിർത്തിയിലേയും തെക്കൻ അതിർത്തിയിലേയും രണ്ടു ചുമതലകൾ ഒരേ സമയം നോക്കിയിരുന്ന സൈനിക നിരയുടെ എണ്ണത്തിലും വർദ്ധന വരുത്തിയി രിക്കുകയാണ്. ഈ സൈനിക നിര ഇനി മുതൽ ആർമി ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ്വ് ഡിവിഷൻ എന്നാണ് അറിയപ്പെടുകയെന്നും ജനുവരിയിൽ കരസേനാ മധാവി എം.എം.നരവാനേ സൂചിപ്പിച്ചിരുന്നു.
മുമ്പ് ഹിമാലയൻ മലനിരയിൽ പോരാടാൻ പ്രത്യേക വൈദഗ്ധ്യം നേടിയ സംഘം ഇനിമുതൽ സട്രൈക്ക് കോറിന്റെ ഭാഗമായി മാറും. ഇതോടെ നിലവിലെ സൈനികർക്ക് കൂടുതൽ ആധുനികമായ ആയുധങ്ങളും സന്നാഹങ്ങളും ലഭിച്ചു കഴിഞ്ഞു. ഇതോടെ 17-ാം കോറിലേ യ്‌ക്ക് ഒരു ഡിവിഷൻ കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
Comments