ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പതിനഞ്ചുകാരൻ കുത്തേറ്റ് മരിച്ചതിനു പിന്നിൽ രാഷ്‌ട്രീയമില്ലെന്ന് പോലീസ്. നാലുദിവസം മുൻപ് മറ്റൊരു ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം.
ഉത്സവപ്പറമ്പിൽ വെച്ച് മരിച്ച അഭിമന്യു ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ ആർ.എസ്.എസ് കുത്തിക്കൊലപ്പെടുത്തി എന്ന പ്രചാരണവുമായി സിപിഎം സൈബർ സംഘങ്ങൾ രംഗത്തെത്തി. ഉത്സവപ്പറമ്പിലെ സംഘർഷത്തിനിടെ കുത്തേറ്റു മരിച്ചതും രാഷ്‌ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് സിപിഎം. മൻസൂർ കൊലപാതകവും കൊലയാളികളിലൊരാൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതും മറച്ചുവെക്കാനുള്ള സിപിഎം തന്ത്രമാണിതെന്നും ആരോപണമുയരുന്നുണ്ട്.
കണ്ണൂരിൽ ബോംബുണ്ടാക്കുന്നതിനിടെ സിപിഎം പ്രവർത്തകന്റെ കയ്യറ്റതും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കേരളം മുഴുവൻ അക്രമം നടത്താനുള്ള സിപിഎമ്മിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നാണ് നിഗമനം.















Comments