ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷകൾ നീട്ടിവച്ചു. ഈ മാസം 18നായിരുന്നു പരീക്ഷ നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. കൊറോണയുടെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചതെന്നും അദ്ദേഹം അറിയിച്ചു.
1.74 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പി.ജി പരീക്ഷയ്‌ക്കായി അപേക്ഷിച്ചിരുന്നത്. 2021 അദ്ധ്യയന വർഷത്തേക്കുള്ള മാസ്റ്റർ ഓഫ് സർജറി, ഡോക്ടർ ഓഫ് മെഡിസിൻ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സിബിഎസ്ഇ പത്താം ക്ലാസ് റദ്ദാക്കുകയും പ്ലസ് ടൂ പരീക്ഷ മാറ്റിവെയ്‌ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി നേരിട്ട് നടത്തിയ നിർണ്ണായക യോഗത്തിലായിരുന്നു തീരുമാനം.
















Comments