വാഷിംഗ്ടൺ: ജപ്പാൻ പ്രധാനമന്ത്രി സുഗ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്ക യിലെത്തി. ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി ജോബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്. അമേരിക്കയുടെ പ്രതിരോധ ഉദ്യോഗസ്ഥരും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കഴിഞ്ഞ മാസം ടോക്കിയോ സന്ദർശിച്ചിരുന്നു.
പസഫിക്കിലെ അമേരിക്കയുടെ പ്രതിരോധ സേനകളുടെ സാന്നിദ്ധ്യമാണ് നിലവിൽ ജപ്പാന് ആശ്വാസമായിട്ടുള്ളത്. ഒപ്പം ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ ഏറെക്കാലം പ്രതിരോധ മേഖലയിൽ കാര്യമായി മുതൽമുടക്കാതിരുന്ന ജപ്പാൻ തീരുമാനം തിരുത്തിക്കുറി ച്ചിരിക്കുകയാണ്. പസഫിക്കിലെ ചെറുരാജ്യങ്ങളുടെ സംരക്ഷണത്തിന് ജപ്പാൻ നാവിക സേനയെ വിപുലീകരിക്കണമെന്നത് ക്വാഡ് സഖ്യത്തിന്റെ സംയുക്തതീരുമാനമാണ്.
















Comments