ബംഗളൂരു: കൊറോണ പ്രതിരോധത്തിനും ചികിത്സയ്‌ക്കും അതിവേഗ നീക്കങ്ങളുമായി കർണാടക സർക്കാർ. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് മുൻഗണന കൊടുത്തുകൊണ്ട് വിപുലമായ സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.സുധാകറാണ് തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കിയതായി അറിയിച്ചത്.
കർണാടകയിലെ പ്രധാനപ്പെട്ട 33 ആശുപത്രികളിലേക്കുള്ള റെംഡിസീവർ മരുന്നുകളാണ് എത്തിച്ചിരിക്കുന്നത്. രണ്ടാം ഘട്ട കൊറോണ വ്യാപനത്തെ തുടർന്നാണ് രോഗികൾ കൂടുതലായി ആശുപത്രിയിലെത്തുന്നത്. ശ്വാസകോശസംബന്ധമായ രോഗികൾക്ക് വെന്റിലേറ്റർ സംവിധാനവും ഒരുക്കിയതായും കെ.സുധാകർ അറിയിച്ചു.
ഒരു ദിവസം 17,489പേർക്കാണ് കർണ്ണാടകയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 11,404പേരും ബംഗളൂരു നഗരത്തിലാണുള്ളത്. കൊറോണ പ്രതിരോധത്തിനായി രാത്രികാല കർഫ്യൂവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 പത്തുമണിമുതൽ പുലർച്ചെ 5 മണിവരെയാണ് രാത്രികാല കർഫ്യൂ തീരുമാനിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ നടപടി കടുപ്പിച്ചിരിക്കുകയാണ്.
















Comments