വാഷിംഗ്ടൺ: ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇന്ത്യയെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള നൂതനമായ പരിശ്രമങ്ങളിൽ ഇന്ത്യ ഏറെ മുന്നോട്ട് പോയെന്ന് മാക്രോൺ പറഞ്ഞു.
‘ഇനിയുള്ള സമയത്ത് നമ്മുടെ പ്രവർത്തനത്തിന്റെ ഗതിവേഗം കൂട്ടേണ്ടിയിരിക്കുന്നു. ഇന്ത്യയും ചൈനയുമാണ് കാലാവസ്ഥ പരിരക്ഷയുടെ കാര്യത്തിൽ ഏറ്റവും അധികം സഹകരിക്കേണ്ട രാജ്യങ്ങൾ. ഇവരിൽ ഇന്ത്യയുടെ മുന്നേറ്റം ഏറെ പ്രചോദനം നൽകുന്നതാണ്. സൗരോർജ്ജ സംവിധാനങ്ങൾ വ്യാപകമാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നീക്കം ഏറെ പ്രതീക്ഷ നൽകുന്നു. ഒപ്പം പുറന്തള്ളുന്ന വാതകങ്ങളെ നിയന്ത്രിക്കുന്നതിലും ഇന്ത്യ ഏറെ മുന്നിലാണ്’ മാക്രോൺ പറഞ്ഞു.
ഇന്ത്യ എടുക്കുന്ന നിലപാടുകൾ കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ ഏറെ നിർണ്ണായകമാണെന്ന് കഴിഞ്ഞമാസം അമേരിക്കൻ കാലാവസ്ഥ വിഭാഗം പ്രതിനിധി ജോൺ കെറി എടുത്തു പറഞ്ഞിരുന്നു.
Comments