ടെഹ്‌റാൻ: ഇറാന്റെ ആണവ നിലയത്തിന് കാര്യമായ ആഘാതം സംഭവിച്ചതായി റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് നഥാൻസ് എന്ന ആണവ നിലയത്തിലെ വൈദ്യുതി ബന്ധം പൊടുന്നനെ നിലച്ചെന്ന വാർത്തയാണ് പുറത്തുവന്നത്. ആക്രമണമാണോ നടത്തിയതെന്ന ചോദ്യത്തിന് ഇസ്രയേൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ്
നഥാൻസ് ആണവനിലയത്തിന് ഗുരുതരമായ കേടുപാടുകൾ നേരിട്ടതായ രഹസ്യാന്വേഷണ വിവരം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
ഇറാന്റെ ആണവ പദ്ധതികളെ പരിഹസിച്ചുള്ള നെതന്യാഹുവിന്റെ പരാമർശമാണ് ഇസ്രയേലിനെ സംശയത്തിന്റെ മുൾമുനയിലാക്കിയത്. ഇറാനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കം ആണവ വിഷത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ചൈന ഇറാനുമായി സഹകരിക്കാനുള്ള നീക്കത്തെ അമേരിക്ക ഗൗരവത്തിലാണ് എടുത്തിരുന്നത്. ഒരു രാജ്യവും കൃത്യമായ കർമ്മപദ്ധതി പറയാതിരിക്കേയാണ് ഇസ്രയേലിന്റെ തന്ത്രപരമായ നീക്കം നടന്നത്.
ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമാണ് ഇറാന്റെ അതീവ രഹസ്യവും സുരക്ഷയും ഉണ്ടെന്ന് അവകാശപ്പെട്ട ആണവ നിലയത്തെ നിശ്ചലമാക്കിയതെന്നാണ് സംശയമുയർന്നിരിക്കുന്നത്. ഒരു സ്‌ഫോടനവും നടത്താതെ അതീവ സൂക്ഷമതോടെയാണ് ആണവ നിലയത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചത്.
















Comments