തിരുവന്തപുരം; കൊറോണ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ.
അടുത്ത രണ്ടാഴ്‌ച്ചത്തേക്കാണ് കര്‍ഫ്യൂ. മാളുകളുടേയും തീയറ്ററുകളുടേയും പ്രവര്‍ത്തനം രാത്രി 7 വരെയാക്കി ചുരുക്കി. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. സാദ്ധ്യമായ ഇടങ്ങളിലെല്ലാം വർക്ക് ഫ്രം ഹോം നടപ്പാക്കണമന്നും നിർദ്ദേശമുണ്ട്.
ഹോം ട്യൂഷനുകള്‍ ഒഴിവാക്കാനും തീരുമാനമായി. ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും അനുവദിക്കുക. ചരക്കു ഗതാഗതത്തിനും നിയന്ത്രങ്ങൾ ഉണ്ടാകില്ല. പരിശോധന ശക്തമാക്കും.
വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്നലെ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 18000 കടന്നിരുന്നു. നാല് ദിവസമായി പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേർന്നത്. സംസ്ഥാന പോലീസിന്റെ ഉൾപ്പെടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
















Comments