ന്യൂഡൽഹി : നാസികിലെ ആശുപത്രിയിൽ ടാങ്കറിൽ നിന്നും ഓക്സിജൻ ചോർന്നുണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ഹൃദയ ഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. നാസികിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിൽ 22 രോഗികൾക്കാണ് ജീവൻ നഷ്ടമായത്.
ഓക്സിജൻ ചോർന്ന് രോഗികൾ മരിച്ച സംഭവം അതീവ ദു:ഖകരമാണ്. ദുരന്തത്തിൽ മരിച്ചവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സംഭവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. മറ്റ് രോഗികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.
ഉച്ചയോടെയാണ് ആശുപത്രിയിൽ സ്വകാര്യ കമ്പനിയുടെ ടാങ്കറിൽ നിന്നും ഓക്സിജൻ ചോർന്നത്. അരമണിക്കൂറോളം വാതക ചോർച്ച തുടർന്നു. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments