പ്രായത്തിന്റെ അവശതകൾ മാറ്റിനിർത്തി 104-ാം വയസിൽ കൊറോണ വാക്‌സിനെടുത്ത് അന്നം. അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിയാണ് അന്നം കൊറോണ വാക്‌സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
അങ്കമാലി കറുകുറ്റി സ്വദേശിയായ അന്നം മക്കളോടൊപ്പം എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. കരയാംപറമ്പ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ ഇവര്‍ക്ക് ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുണ്ട്. പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കി യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് അന്നം ആശുപത്രിയില്‍ എത്തിയത്.
ആരോഗ്യവകുപ്പ് അധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മടി കാണിക്കാതെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വിഡിയോ സന്ദേശത്തില്‍ അന്നം പറഞ്ഞു.
















Comments