ആരാധകരുടെ ഇഷ്ട താരജോഡികളാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും 14ാം വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്നൗവിലാണ് അഭിഷേക്. ഷൂട്ടിങ് തിരക്കിലായതിനാല്‍ ഐശ്വര്യയ്‌ക്കൊപ്പം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ അഭിഷേകിന് സാധിച്ചില്ല. അതിനു പകരമായി ഓണ്‍ലൈനായി വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ദമ്പതികള്‍.വീഡിയോ കോളിലൂടെയാണ് ഇരുവരും പരസ്പരം കണ്ടത്.
ഐശ്വര്യ തന്നെയാണ് വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഐശ്വര്യയുടെ മടിയില്‍ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തില്‍ കാണാം.ക്യാപ്ഷനൊന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് എങ്കിലും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയത്. 2007 ഏപ്രില്‍ 20 നാണ് ഇവര്‍ വിവാഹിതരായത്.
Comments