കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തേയ്‌ക്കാണ് റിമാൻഡ് ചെയ്തത്. ഈ മാസം 27 ന് കേസ് വീണ്ടും പരിഗണിയ്‌ക്കും. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്നും 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്.
ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം നോട്ടീസ് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.
സോളാർ തട്ടിപ്പ് കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത പരാതിയായിരുന്നു ഇത്. മാർച്ച് 23ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാഞ്ഞതിനെ തുടർന്ന് മാറ്റിവെയ്‌ക്കുകയായിരുന്നു. അതേസമയം അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നാണ് സരിതയുടെ വിശദീകരണം.
















Comments