ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്കുള്ളവർക്ക് വാക്‌സിൻ വിതരണത്തിനായുള്ള രജിസ്‌ട്രേഷൻ ഈ മാസം 28ന് തുടങ്ങും. പ്രസ് ഇൻഫോർമേഷൻ ബ്യൂറോ(പിഐബി) പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. മെയ് ഒന്ന് മുതലാണ് ഇവർക്ക് വാക്‌സിൻ നൽകുക. കൊവിൻ പോർട്ടലിലൂടെയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്‌സിനായി രജിസ്റ്റർ ചെയ്യാം. നേരത്തെ രജിസ്‌ട്രേഷൻ 24 മുതൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനായുള്ള രജിസ്‌ട്രേഷൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് 18 കഴിഞ്ഞവരുടെ രജിസ്‌ട്രേഷനും. വാക്‌സിൻ വിതരണം അനുമതിയുള്ള സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ നടക്കും. നിലവിൽ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കൊറോണ മുന്നണി പോരാളികൾക്കുമാണ് വാക്‌സിൻ നൽകുന്നത്.
Don’t get misguided by rumours/news stating that registration for vaccination of 18+ citizens to start from 24th April 2021! The registrations will start on the #CoWIN platform and Aarogya Setu App from 28th April 2021 onwards. Stay informed, stay safe! #IndiaFightsCorona pic.twitter.com/i2SwCyRgFY
— MyGovIndia (@mygovindia) April 22, 2021
അതിനിടെ വാക്‌സിൻ എടുത്തവരിൽ രോഗബാധ സ്ഥിരീകരിക്കുന്നത് കുറയുന്നുവെന്ന ഐസിഎംആർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യത കൂടുമ്പോൾ രോഗവ്യാപനം നിയന്ത്രിക്കാനാകും എന്ന പ്രതീക്ഷയാണ് ഐസിഎംആർ കണക്കുകൾ വ്യക്തമാക്കി സൂചിപ്പിച്ചത്. കൊവാക്‌സിനും കൊവിഷീൽഡിനും പുറമെ റഷ്യൻ വാക്‌സിനായ സ്പുട്നിക്
വിയും ചില വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മെയ് ഒന്നുമുതൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
















Comments