കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. കണ്ണൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകൾ ഷാജി വിജിലൻസിന് മുന്നിൽ ഇന്ന് സമർപ്പിച്ചിരുന്നു. രേഖകളിൽ കൂടുതൽ വ്യക്തതയ്‌ക്ക് വേണ്ടിയാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
കെഎം ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരേയും വീട്ടിൽ നിന്നും 50 ലക്ഷം രൂപയും 77 രേഖകളും ആണ് വിജിലൻസ് പിടിച്ചെടുത്തത്. കണ്ടെത്തിയത് തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഇത് വ്യക്തമാക്കുന്ന രേഖകളാണ് ഷാജി വിജിലൻസിന് മുന്നിൽ സമർപ്പിച്ചത്. ഏപ്രിൽ 12നാണ് കെ. എം ഷാജിയുടെ വീട്ടിൽ റെയ്ഡ് നടന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയ്‌ക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. 2012 മുതൽ 2021 വരെയുള്ള സമയത്ത് ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിണ് വിജിലൻസിന്റെ അന്വേഷണം.
















Comments