തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം തുടരാമെന്നും കൊറോണ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുള്ള നിയന്ത്രണമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ലോക്ഡൗൺ ഏർപ്പെടുത്തിയാൽ ജനങ്ങളുടെ ജീവിതം വീണ്ടും ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണം. തെരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് മികച്ച പ്രതീക്ഷയാണുള്ളത്. ഫലം വരുന്ന ദിവസം ആഘോഷം ഒഴിവാക്കണം. പ്രോട്ടോകോൾ പാലിച്ചുള്ള ആഘോഷം മതിയെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിൽ സർക്കാർ വ്യക്തത വരുത്തണം. 9 മണിവരെ നീട്ടിക്കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടി നൽകുമ്പോൾ ആളുകൾ കൃത്യമായി കൊറോണ പ്രൊട്ടോക്കോൾ പാലിക്കും. എന്നാൽ സമയം കുറവാണെങ്കിൽ ആളുകൾ കൂട്ടം കൂടാനുള്ള സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments