തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥരും കൊറോണ പരിശോധന നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാവരും അതാത് ജില്ലകളിൽ തന്നെ ആർ.ടി.പി.സി.ആർ നടത്തിയശേഷമാണ് ഡ്യൂട്ടിക്കെത്തേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നാളെയാണ് എല്ലാവരും ആർ.ടി.പി.സി.ആർ എടുക്കേണ്ടത്. ഇതിന് സൗകര്യമില്ലാത്തിടത്ത് മെയ് 1ന് ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഡ്യൂട്ടി ഏറ്റെടുക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.
ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് എത്തണമെന്നതിനാൽ ആർ.ടി.പി.സി.ആർ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന സർക്കാറിനും ആരോഗ്യവകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്കൊപ്പം വോട്ടെണ്ണൽ കേന്ദ്രത്തിൽ കയറാൻ അവകാശമുള്ള സ്ഥാനാർത്ഥികൾ, ഏജന്റ്, മാദ്ധ്യമപ്രവർത്തകർ എന്നിവരും പരിശോധന നടത്തിയ രേഖ ഹാജരാക്കണം. എന്നാൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
















Comments