ന്യൂഡൽഹി: ഇന്ത്യക്ക് അതിവേഗം സഹായം എത്തിച്ച് റഷ്യയും. കൊറോണ പ്രതിരോധ ത്തിനായി ഓക്‌സിജനും വെന്റിലേറ്റർ യൂണിറ്റുകളുമാണ് ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലെത്തിത്. റഷ്യയുടെ പ്രത്യേക വിമാനത്തിലാണ് ഉപകരണങ്ങളെത്തിച്ചത്.
മെയ് മാസം 1-ാം തീയതിയോടെ റഷ്യ നിർമ്മിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഫുട്‌നിക് വാക്‌സിൻ എത്തുമെന്നും മോസ്‌കോ എംബസി അറിയിച്ചു. ഇന്ന് പുലർച്ചെ 22 ടൺ ഓക്‌സിജൻ, 20 ഓക്‌സിജൻ നിർമ്മാണ യൂണിറ്റുകൾ, 75 വെന്റിലേറ്ററുകൾ, 150 മെഡിക്കൽ മോണിറ്ററുകൾ, രണ്ടു ലക്ഷം പാക്കറ്റ് മരുന്നുകളെന്നിവയാണ് എത്തിച്ചിരിക്കുന്നത്.
ഇന്നലെ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മികച്ച സുരക്ഷ ഉറപ്പുനൽകുന്ന വാക്‌സിനാണ് റഷ്യ ഉൽപ്പാദിപ്പി ച്ചിരിക്കുന്നത്. ഇരുനേതാക്കളും ഫോൺ സംഭാഷണത്തിലൂടെ വാക്സിൻ ലഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും സ്ഥിരീകരിച്ചു. റഷ്യയുടെ സമയോചിത ഇടപെടലിന് ഇന്ത്യ നന്ദി അറിയിച്ചു.
















Comments