നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന വോട്ടെടുപ്പിന്റെ ഭാഗമായി സവ്യസാചി ആൻഡ് ടീം തയ്യാറാക്കിയ എക്സിറ്റ് പോൾ ഫലങ്ങൾ ജനംടിവി.കോം പുറത്തുവിടുന്നു. സംസ്ഥാനങ്ങളിൽ വിശദമായി നടത്തിയ അന്വേഷണത്തിനും സർവേയ്‌ക്കും ശേഷമാണ് സവ്യസാചി ആൻഡ് ടീം വിവരങ്ങൾ പുറത്തുവിട്ടത്.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് എക്സിറ്റ്പോൾ ഫലം വ്യക്തമാക്കുന്നു. 66 മുതൽ 76 വരെ എൽ.ഡി.എഫ് നേടിയേക്കാം. 60 മുതൽ 72 വരെ സീറ്റുകൾ യുഡിഎഫിനും 2 മുതൽ 4 വരെ സീറ്റുകൾ എൻ.ഡി.എയ്‌ക്കും ലഭിക്കുമെന്നാണ് ഫലം. മറ്റുള്ളവർക്ക് 0 മുതൽ 2 സീറ്റുകൾ വരെ ലഭിച്ചേക്കാം.
പുതുച്ചേരിയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. 19 മുതൽ 23 വരെ സീറ്റുകൾ എൻഡിഎ നേടിയേക്കാം. യുപിഎയ്‌ക്ക് 7 മുതൽ 11 വരെ സീറ്റുകൾ ലഭിക്കും.
തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിലെത്തും. 113 മുതൽ 153 വരെ സീറ്റുകൾ ഡിഎംകെ മുന്നണി നേടും. 80 മുതൽ 100 വരെ സീറ്റുകൾ എൻഡിഎയ്‌ക്ക് ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് പരമാവധി ഒരു സീറ്റ് ലഭിക്കും.
അസമിൽ എൻഡിഎ തന്നെ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ട്. 73 മുതൽ 83 വരെ സീറ്റുകൾ എൻ.ഡി.എ നേടുമ്പോൾ യുപിഎയ്‌ക്ക് 43 മുതൽ 51 വരെ സീറ്റുകൾ ലഭിച്ചേക്കും. മറ്റുള്ളവർ 2 സീറ്റ് വരെ നേടിയേക്കും.
എല്ലാവരും ആകാംക്ഷയോടെ ഫലം കാത്തിരിക്കുന്ന ബംഗാളിൽ എൻഡിഎ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 176 മുതൽ 194 വരെ സീറ്റുകൾ എൻ.ഡി.എ നേടും. തൃണമൂൽ 87 മുതൽ 101 സീറ്റുകൾ വരെ നേടുമ്പോൾ സിപിഎം കോൺഗ്രസ് മുന്നണി 11 മുതൽ 15 സീറ്റുകൾ വരെ നേടിയേക്കാം.
Comments