ന്യൂഡൽഹി: പ്രായം കുറഞ്ഞവരുടെ വാക്‌സിനേഷൻ തുടങ്ങിയ മെയ് 1ന് മാത്രം 84,599 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18നും 45 വയസ്സിനുമിട യിലുള്ളവരുടെ കണക്കുകളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. ഇന്നലെ മാത്രം 16,48,192 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിനേഷൻ രാജ്യത്ത് ആരംഭിച്ചിട്ട് 106 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്.
ഇന്നലെ രാജ്യത്ത് 9,89,700 പേർക്കാണ് ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചത്. 6,58,000 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. രാജ്യത്താകമാനം 15.66 കോടി ജനങ്ങൾ കൊറോണ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 94.28 ലക്ഷംപേരാണ് വാക്‌സിനിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. 62.65 പേർ രണ്ടാം വാക്‌സിനും സ്വീകരിച്ചു.
ആരോഗ്യപ്രവർത്തകർക്ക് ശേഷം രണ്ടാം ഘട്ടത്തിലാണ് പ്രായമുള്ളവർക്കായി വാക്‌സിനേഷൻ നൽകിത്തുടങ്ങിയത്. അറുപത് വയസ്സിന് മുകളിലുള്ള 5.26 കോടി ജനങ്ങളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇവരിൽ 1.14 കോടി ജനങ്ങൾ രണ്ടാം ഘട്ടവാക്‌സിനും ഇന്നലെ വരെ സ്വീകരിച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തിലെ 45 വയസ്സിന് മുകളിലുള്ളവരുടെ ഗണത്തിൽ 5.33 കോടി ജനങ്ങൾ ആദ്യ ഡോസും 40 ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസും ലഭിച്ചു.
















Comments