ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള കൊറോണ പ്രതിരോധ ഉപകരണങ്ങളുമായി മൂന്നാം വിമാനം ഇന്ത്യയിലെത്തി. അർദ്ധരാത്രിയോടെയാണ് അമേരിക്കയുടെ സഹായം എത്തിച്ചേർന്നത്. ഇന്ത്യയുടെ കൊറോണ പ്രതിരോധത്തിനായി ആയിരം ഓക്‌സിജൻ സിലിണ്ടറുകളാണ് അടിയന്തിരിമായി എത്തിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം മൂന്നാമത്തെ വിമാനമാണ് അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇന്ത്യക്കുള്ള സഹായമെന്ന നിലയിൽ ആയിരം സിലിണ്ടറുകൾ, ഒന്നരക്കോടി എൻ.95 മാസ്‌കുകൾ, പത്തു ലക്ഷം പരിശോധനാ കിറ്റുകൾ എന്നിവയാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമേ രണ്ടു കോടി വാക്‌സിനുകൾ നിർമ്മിക്കാനുള്ള വസ്തുക്കളും ഇന്ത്യയിലെത്തും. ജോ ബൈഡന്റെ നിർദ്ദേശപ്രകാരമാണ് മറ്റ് രാജ്യങ്ങളിലേയ്‌ക്ക് എത്തിക്കാനിരുന്ന വാക്‌സിനുകൾ ഇന്ത്യയ്‌ക്ക് നൽകുന്നത്.
















Comments