കണ്ണൂർ: മാഹിയിൽ നിരോധനാജ്ഞ .തെരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തിൽ അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
മെയ് നാല് അര്‍ധരാത്രി വരെയാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും കൊറോണ വ്യാപനം തടയാനുമാണ് സിറ്റി പൊലീസ് കമ്മീഷണറുടെ അഭ്യര്‍ഥന പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ഉത്തരവു പ്രകാരം ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തോക്ക്, മറ്റ് ആയുധങ്ങള്‍,അക്രമങ്ങള്‍ക്കുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, കോലം കത്തിക്കുക, തുടങ്ങിയവയും മൂന്നില്‍ക്കൂടുതല്‍ ആളുകള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് അല്ലാതെ കൂട്ടംചേരുന്നതും നിരോധിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും പോലീസ് അനുവാദം നല്‍കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.
Comments