അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പമായിരുന്നു. എങ്കിലും അവസാന നാളുകളില്‍ ചികിത്സയ്‌ക്ക് പോലും പണമില്ലാതെ കഷ്ടത അനുഭവിച്ച് മരണത്തിന് കീഴടങ്ങി മേള രഘു എന്ന കലാകാരന്‍. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രഘുവിനെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയ്‌ക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് . ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായി മമ്മൂട്ടിയോടൊപ്പമായിരുന്നു ബിഗ് സ്‌ക്രീനിലെ രഘുവിന്റെ തുടക്കം. കമലഹാസനുമൊത്ത് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും മേള രഘു അഭിനയിച്ചിരുന്നു. മുപ്പതോളം സിനിമകളില്‍ അഭിനയിച്ച രഘുവിന്റെ അവസാന ചിത്രം മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആയിരുന്നു . ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച രഘു, കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളില്‍ മൂത്തമകന്‍ ആയിരുന്നു. പഠിക്കാന്‍ മിടുക്കനല്ലായിരുന്ന രഘുവിനെ, പക്ഷേ പൊക്കമില്ലായ്മ എന്ന പ്രത്യേക പരിഗണയും വാത്സല്യവും പത്താം തരം വരെ എത്തിക്കുകയായിരുന്നു.
പക്ഷേ പത്താം തരം ജയിക്കാന്‍ രഘുവിനായിരുന്നില്ല, പഠനത്തില്‍ പിന്നോട്ടായിരുന്നെങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും രഘു സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. തുടര്‍ന്ന് ഭാരത് സര്‍ക്കസില്‍ ചേര്‍ന്നു. 1980 ല്‍ കോഴിക്കോട്ട് സര്‍ക്കസ് കളിക്കുമ്പോഴാണ് രഘുവിനെ കാണാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്‍ എത്തി സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് തിരക്കി. ഒടുവില്‍ സര്‍ക്കസ് മാനേജരുടെ സമ്മതം വാങ്ങി ശ്രീനിവാസന്‍ രഘുവിനെ സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ശശി എന്നാണ് യഥാര്‍ത്ഥ നാമം, സിനിമയിലെത്തിയപ്പോഴാണ് രഘു എന്ന് പേര് മാറ്റിയത്.
















Comments