ന്യൂഡൽഹി: രാജ്യത്തെ കൊറോണ മഹാമാരിയുടെ രൂക്ഷമായ അവസ്ഥയിൽ കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതിനെതിരെ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പിൽ എല്ലാവരും ഒത്തുചേർന്നാണ് പങ്കെടുത്തത്. അതിലില്ലാതിരുന്ന എതിർപ്പ് ഇപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനത്തിലാവശ്യമില്ലെന്ന് ജയശങ്കർ വ്‌യക്തമാക്കി.
കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യരാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. ഇന്ത്യ ലോകത്തിന്റെ എല്ലാ മേഖലയിലേയും 160 ലേറെ രാജ്യങ്ങളെ സഹായിച്ചുകൊണ്ടിരി ക്കുകയാണ്. അത് സഹായം എന്നത് മാത്രമല്ല മറിച്ച് സൗഹൃദമെന്ന ശക്തമായ കെട്ടുറപ്പിന്റെ പേരിലാണ്.
കൊറോണ ആഗോളതലത്തിൽ വ്യാപിച്ചിരിക്കുന്ന മഹാമാരിയാണ്. ഒരു തുറന്ന ലോകവ്യവസ്ഥയിൽ മഹാമാരികൾ പടരാൻ അധികം സമയമാവശ്യമില്ലെന്ന് കൊറോണ നമ്മളെ പഠിപ്പിച്ചിരിക്കുന്നു. രാജ്യങ്ങളെല്ലാം അവരവരുടേതായ എല്ലാ മാർഗ്ഗങ്ങളും കൊറോണയ്‌ക്കെതിരെ പയറ്റുകയാണ്. അതിനൊപ്പമാണ് ഇന്ത്യയുടെ പരിശ്രമവും തുടരുന്നത്. പ്രതിസന്ധിപരിഹരിക്കാനുള്ള ് നമ്മുടെ നാട്ടിലെ സംവിധാനത്തിന് പുറമേയാണ് വിദേശസഹായം സ്വീകരിക്കുന്നത്. ഇതിനൊപ്പം നാം സഹായിച്ചു കൊണ്ടിരിക്കുന്ന ചെറുരാജ്യങ്ങൾക്കുള്ള സഹായം നിർത്താനാവില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
















Comments