ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ചൈന വീണ്ടും സൈനിക ശക്തി വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ റിപ്പോർട്ട് . പതിനൊന്നാം ഘട്ട സൈനിക തല ചർച്ചകൾക്കും നിരവധി തവണ നടന്ന നയതന്ത്ര ചർച്ചകൾക്കും ശേഷമാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.
ഒരു വർഷം മുമ്പ് ചൈനയുമായി നടന്ന ഏറ്റമുട്ടലിന് ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈനിക ശക്തി വർദ്ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളെ തുടർന്ന് ശൈത്യകാലം കഴിഞ്ഞതിനുശേഷം, പീപ്പിൾസ് ലിബറേഷൻ ആർമി താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായിരുന്ന താൽക്കാലിക ഹെലിപാഡ്, മിസൈൽ എന്നിവ തിരിച്ചുകൊണ്ടുപായി. ഇതിനു ശേഷമാണ് കിഴക്കൻ ലഡാക്കിൽ ചൈന വീണ്ടും സൈനിക വിന്യാസം ശക്തമാക്കുന്നത്.
കൊറോണ വ്യാപന പശ്ചാത്തലത്തിൽ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിനെ വിളിച്ച് പകർച്ചവ്യാധിയെ നേരിടാൻ സഹായം വാഗ്ദാനം നൽകിയിരുന്നു. കിഴക്കൻ ലഡാക്കിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും എൽഎസിയുടെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ ചൈനയിലെ കൊറോണ പ്രതിസന്ധിയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം അയച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ചൈന വീണ്ടും അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നത്. പാഗോംങ് സംഘർഷത്തിന് ശേഷം അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. ഒരു വശത്ത് ചൈന സൗഹൃദത്തിന്റെ കൈകാണിക്കുകയും മറുവശത്ത് വഞ്ചനയുടെ കുതന്ത്രങ്ങൾ മെനയുകയുമാണ് ചെയ്യുന്നത്.
Comments