വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി അംബാസിഡറെ മാറ്റാനൊരുങ്ങി ജോ ബൈഡൻ. തന്റെ ഉറ്റ അനുയായിയും തെരഞ്ഞെടുപ്പ് സമയത്ത് തന്റെ ഉപാധ്യക്ഷനും മുൻ ലോസ്ഏയ്ഞ്ചലസ് മേയറുമായ എറിക് ഗ്രാസെറ്റിയാണ് പരിഗണനയിലുള്ളത്.
2022ഓടെ തന്റെ രണ്ടാം തവണത്തെ നഗരപിതാവെന്ന പദവി ഗ്രാസെറ്റി പൂർത്തിയാക്കാ നിരിക്കേയാണ് ഇന്ത്യയിലേക്കുള്ള നിയോഗം വന്നിരിക്കുന്നത്. 50 കാരനായ ഗ്രാസെറ്റി നിലവിൽ ഇന്ത്യയിലുള്ള കെൻ ജസ്റ്ററിന് പകരക്കാരനായിട്ടാണ് എത്തുന്നത്. ഉറ്റ അനുയായികളായ ഉദ്യോഗസ്ഥരെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധിയാക്കുന്ന പ്രക്രിയ ബൈഡൻ തുടരുകയാണ്. ഗ്രാസെറ്റിക്ക് മുമ്പേ ജോ ക്രോളി എന്ന ഡെമോക്രാറ്റിക് നേതാവിനെയും ഇന്ത്യയിലേയ്‌ക്ക് പരിഗണിച്ചിരുന്നു.
















Comments