ഷോപ്പിയൻ: ജമ്മുകശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വകവരുത്തി. അൽ ബദർ ഭീകരരെ യാണ് സൈന്യം ഷോപ്പിയാൻ മേഖലകളിൽ നാല് ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് മൂന്ന് പേരെ വധിച്ചത്. ഒരു ഭീകരൻ കീഴടങ്ങി. സൈന്യത്തിനെതിരെ വെടിയുതിർത്ത് നീങ്ങിയ ഭീകരരെ വളഞ്ഞാണ് കീഴടക്കിയത്. സൈന്യത്തിന് നേരെ ഗ്രനേഡുകളുപയോഗിച്ചാണ് ഭീകരർ ആക്രമണം തുടങ്ങിയത്. തുടർന്നാണ് വെടിവെപ്പ് നടന്നത്.
തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ കനിഗാം മേഖലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. കൂടുതൽ ഭീകരർ ജില്ലയുടെ പലഭാഗത്തായി തമ്പടിച്ചിട്ടുണ്ടെന്ന വിവരമാണ് സൈന്യം കൈമാറുന്നത്. അതിനാൽ തന്നെ കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്.
ജമ്മുകശ്മീർ പോലീസിന്റെ നിരീക്ഷണത്തിലാണ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് സീ.ആർ.പി.എഫിന്റെ സൈനിക വിഭാഗവും പോലീസും ചേർന്നാണ് സംശയമുള്ള മേഖലകളിൽ റെയ്ഡ് ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച റെയ്ഡിനിടെ ഇന്ന് പുലർച്ചയോടെ ഭീകരർ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
















Comments