ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്ക് അഭിമാന നേട്ടം. ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് നീലപ്പട രണ്ടാം പാദത്തിൽ തകർത്തത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് കിരീടം ലണ്ടനിലെത്തുമെന്ന് ഉറപ്പായി. കലാശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളി. ഇസ്താൻബുള്ളിലാണ് ഇത്തവണ ഫൈനൽ നടക്കുന്നത്. മൂന്നാം തവണയാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്.
ആദ്യപാദത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിലാണ് പിരിഞ്ഞത്. ആഖെ 3-1ന്റെ ഗോൾ വ്യത്യാസത്തിലാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത്. കളിയുടെ 28-ാം മിനിറ്റിൽ തിമോ വെർണറും 85-ാം മിനിറ്റിൽ മാസൺ മൗണ്ടുമാണ് ചെൽസിക്കായി ഗോൾ നേടിയത്.
Comments