ലണ്ടൻ: ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി. തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ലോകരാജ്യങ്ങൾ അയൽ രാജ്യങ്ങളോടും ഹോങ്കോംഗിനോടും ചൈന കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ചൈനയിലെ സിൻജിയാംഗ് മേഖലയിലെ ഉയിഗുർ ജനങ്ങളുടെ ദുരിതം അനുദിനം കൂട്ടി ചൈന ലോകത്തെ വെല്ലുവിളിക്കു കയാണെന്നും ലോകരാജ്യങ്ങൾ വിമർശിച്ചു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,അമേരിക്ക, ബ്രിട്ടൺ എന്നിവരാണ് ജി7 കൂട്ടായ്മയിലുള്ളത്.
ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതും പ്രതിഷേധിച്ചവരെ തടവിലാക്കിയതിനേയും ജി 7 രാജ്യങ്ങൾ വിമർശിച്ചു. ഒപ്പം ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് തെക്കൻ ചൈന കടലിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങളെ യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്ന് ജപ്പാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. തായ്‌വാനെതിരെ യുദ്ധസമാന സന്നാഹം അതിർത്തിയിൽ ഒരുക്കിയതും യോഗം വിലയിരുത്തി.
ഉയിഗുറുകൾക്ക് മേൽ രാഷ്‌ട്രീയ മേധാവിത്വമാണ് ചൈന നടപ്പാക്കുന്നത്. കുട്ടികളെ ചെറുപ്രായത്തിൽ മാതാപിതാക്കളിൽ നിന്നും അകറ്റി നിർത്തുന്നു. പ്രത്യേക ഹോസ്റ്റലുകളിൽ പാർപ്പിച്ച് സ്വന്തം ഭാഷയും മതവും ഓർമ്മിക്കാതിരിക്കാൻ നിരന്തരം പരിശീലനം നൽകുന്നു. സ്വന്തം ജനത മോശമാണെന്ന അപകർഷതാ ബോധം ജനിപ്പിക്കുന്നു. മാതാപിതാക്കളെ തടങ്കൽ പാളയത്തിൽ താമസിപ്പിച്ചിരിക്കുന്നു. പുറം ലോകത്തെ ഒരു മാറ്റവും ജീവിതത്തിലെ ഒരു സന്തോഷവും അറിയാതെ മുപ്പതുലക്ഷത്തിലേറെ ജനങ്ങളാണ് സിൻജിയാംഗിൽ കഴിയുന്നത്. കഴിയുന്നത്. ഉയിഗുറുകളെ കൂടാതെ തുർക്കിഷുകളും കാസഖികളുമടക്കം ചൈനയുടെ തടവിലാണെന്ന റിപ്പോർട്ടുകളും യോഗം ചർച്ച ചെയ്തു.
വ്യാപാര മേഖലയിലെ ചൈനയ്‌ക്കെതിരായ നിയന്ത്രണവും യോഗത്തിൽ ചർച്ചയായി. അടിമജോലി ചെയ്യിച്ച് സിൻജിയാംഗിൽ നിർമ്മിക്കുന്ന ഒരു ഉൽപ്പന്നങ്ങളും വാങ്ങില്ലെന്ന നയത്തെ എല്ലാ രാജ്യങ്ങളും പിന്തുണച്ചു. അതേ സമയം പ്രതികാര നടപടിയായി ചൈന തെക്കൻ ചൈനാ കടലിലെ കപ്പലുകളെ തടയുന്നതും മത്സ്യബന്ധന കപ്പലുകളെ പിടികൂടുന്നതും യോഗം കുറ്റപ്പെടുത്തി.
Comments