ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കുടിയേറ്റ നയം ലഘൂകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇരുരാജ്യങ്ങളുടേയും സുപ്രധാന കുടിയേറ്റ നയത്തിന് അംഗീകാരം നല്‍കിയത്.
പുതുക്കിയ നയമനുസരിച്ച് വിദ്യാര്‍ത്ഥികള്‍. ഗവേഷകര്‍, വിവിധ മേഖലകളിലെ വിദഗ്ധന്മാര്‍ എന്നിവര്‍ക്കുള്ള വിസ നല്‍കുന്ന സംവിധാനം വേഗത്തിലാക്കും. ഇതുമൂലം അനധികൃത കുടിയേറ്റം തടയാനും മികച്ചവര്‍ ഇരുരാജ്യങ്ങളിലേയ്‌ക്കും എത്തിപ്പെടാനുമുള്ള സാഹചര്യം ഒരുങ്ങുമെന്നും ക്യാബിനറ്റ് യോഗം വിലയിരുത്തി. ബ്രിട്ടന്‍റെ പുതുക്കിയ വിസ നടപടിക്രമങ്ങളും യോഗം വിശദമായി ചര്‍ച്ചചെയ്തു.
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്‍റെ ഏറ്റവും ശക്തരായ പങ്കാളികളിലൊരാളി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവുമധികം വിദഗ്ധതൊഴിലാളികളും ഗവേഷക വിദ്യാര്‍ത്ഥികളും ബ്രിട്ടനില്‍ എത്തുന്നത്. ഇത് ഭാവിയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മികച്ച വ്യാപാരൃ-വാണിജ്യ-സാസംസ്കാരിക ബന്ധം ശക്തമാക്കാന്‍ ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
















Comments