ജയ്പൂര്‍: കുഴല്‍ കിണറില്‍ കുടുങ്ങിയ ആണ്‍കുട്ടിയെ രക്ഷപെടുത്തി. ജാലോര്‍ ജില്ലയിയിലെ ലാച്ചാരീ ഗ്രാമത്തിലാണ് പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി പര്യവസാനിച്ചത്. പുറത്തെത്തിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ യാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായത്.
ലാച്ചാരി എന്ന ഗ്രാമത്തിലെ എട്ടുവയസ്സുകാരനാണ് കളിക്കുന്നതിനിടെ മൂടാതിട്ടിരുന്ന കുഴല്‍ കിണറിലേക്ക് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമന സേനാ വിഭാഗവും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തന ത്തിലാണ് കുട്ടിയെ ജീവന്‍ നഷ്ടപ്പെടാതെ പുറത്തെടുക്കാന്‍ സാധിച്ചത്.
കുട്ടിക്ക് ബോധമുണ്ടായതിനാലും താഴേയ്‌ക്ക് ഇട്ടുകൊടുത്ത കമ്പിയില്‍ പിടിക്കാന്‍ കുട്ടിക്ക് സാധിച്ചതും രക്ഷാ പ്രവര്‍ത്തനം എളുപ്പമാക്കി. പ്രത്യേക പൈപ്പിലൂടെ കുട്ടിക്ക് ഓക്സിജന്‍ നല്‍കാന്‍ സാധിച്ചതിലൂടെ കുട്ടിക്ക് ശ്വാസതടസ്സമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നോക്കാന്‍ സാധിച്ചെന്നും ദുരന്തനിവാരണ സേനാംഗം പറഞ്ഞു.
















Comments