കൊല്‍ക്കത്ത: വ്യാപകമായ ആക്രമണം തുടരുന്ന പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവരുടെ സ്വാധീന മേഖലകളിലെല്ലാം വ്യാപകമായ അക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ കൂടുതല്‍വിവരങ്ങളാണ് ഗവര്‍ണറില്‍ നിന്ന് ഉന്നത തലസ സംഘം ശേഖരിച്ചത്. ഒപ്പം രണ്ടു ദിവസമായി കേന്ദ്രസംഘത്തിന് ബോദ്ധ്യപ്പെട്ട വസ്തുതകളും ധരിപ്പിച്ചു.
ഇന്നലെ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ വാഹന വ്യൂഹത്തെ മിഡ്നാപ്പൂരില്‍ ആക്രമിച്ച സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ബംഗാളില്‍ രൂക്ഷമാണ്. കേന്ദ്രആഭ്യന്തര വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം നേരിട്ട് കൊല്‍ക്കത്തയിലെത്തിയത്.
അഡീഷണല്‍ ഹോം സെക്രട്ടറി ഗോവിന്ദ് മോഹന്‍, അഡീഷണൽ സെക്രട്ടറി വിനിത് ജോഷി, രഹസ്യാന്വേഷണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ ജനാര്‍ദ്ദന്‍ സിംഗ്, സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി നളിന്‍ എന്നിവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മമത ബാനര്‍ജി അക്രമത്തെ തള്ളിപ്പറയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി ആവര്‍ത്തിച്ചു. പത്തിലധികം പ്രവർത്തകരാണ് തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ബി.ജെ.പി സംസ്ഥാന ഘടകം വ്യക്തമാക്കി.
















Comments