വാഷിംഗ്ടണ്‍: അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതസമരത്തിന് അന്ത്യംകുറിക്കാ നൊരുങ്ങി ജോ ബൈഡന്‍. ഇരുരാജ്യങ്ങളുടേയും തലവന്മാര്‍ ഈ വര്‍ഷം തന്നെ കൂടിക്കാഴ്ച നടത്താനുള്ള സാദ്ധ്യതയാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്നത്.
പതിവ് മാദ്ധ്യമകൂടിക്കാഴ്ചയിലാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാകി അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡന്‍ കൂടിക്കാഴ്ചയെന്ന ആശയം റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായി പങ്കുവെച്ചെന്ന വിവരം പുറത്തുവിട്ടത്. ‘പ്രസിഡന്‍റ് ബൈഡനാണ് ഏറെ നിര്‍ണ്ണായകവും സുദൃഢവുമായ ഒരു ബന്ധം റഷ്യയുമായി വേണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നല്ലൊരു തുടക്കമാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. കൂടിക്കാഴ്ചയുടെ തീയതിയും സമയവുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.’ സാക്കി പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രപരമായ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ വ്യാപാര രംഗത്ത് ലോകശക്തികളെന്ന നിലയില്‍ മാറിയ ലോക സാഹചര്യ ത്തില്‍ ഇരുരാജ്യങ്ങളുടേയും ദീര്‍ഘകാല പങ്കാളിത്തം അനിവാര്യമാണെന്നാണ് അമേരിക്ക കരുതുന്നത്. ഏഷ്യയിലെ വന്‍ശക്തി എന്ന നിലയില്‍ റഷ്യയുടെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രധാനമായും രാഷ്‌ട്രീയ വിഷയങ്ങളിലും പ്രതിരോധ ആണവ വിഷയത്തിലുമാണ്. അമേരിക്ക റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്സ നവാല്‍നിയെ പിന്തുണയ്‌ക്കുന്നതും പുടിന്‍ അംഗീകരിച്ചിട്ടില്ല.
















Comments