താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. ഇപ്പോഴിതാ, മലയാളികളുടെ പ്രിയ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സുന്ദരിപ്പെണ്ണാണ് ചിത്രത്തില്‍. സോഷ്യല്‍ മീഡിയയില്‍ ഇടയ്‌ക്കിടെ താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിനെല്ലാം ലൈക്കുകളുടെ എണ്ണം കൂടുന്നത് വളരെ പെട്ടന്നാണ്. അത്രത്തോളം ആഴത്തിലാണ് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഈ കുട്ടിത്താരം മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയത്.
കുട്ടിത്താരം എന്ന് പറഞ്ഞുവെങ്കിലും മലയാള സിനിമയുടെ മുന്‍ നിര നായികയാണ് ഈ സുന്ദരി. മറ്റാരുമല്ല, സിനിമാപ്രേമികളുടെ സ്വന്തം അനു സിത്താരയാണ് ചിത്രത്തില്‍ ഉള്ളത്. അമ്മയ്‌ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരം തന്റെ കുട്ടിക്കാല ചിത്രം കൂടി പങ്കിട്ടത്. അമ്മയുടെ കൈകളാണ് മറ്റാരേക്കാളും ആശ്വാസമേറിയത്, എന്ന ക്യാപ്ഷനോടെയാണ് അമ്മയുടെ കൈകളില്‍ ഇരിക്കുന്ന കുട്ടിക്കാല ചിത്രം അനു പങ്കിട്ടത്.
ചിത്രം പങ്ക് വെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്‍സ്റ്റയില്‍ അനുദിനം ഓരോ ചിത്രങ്ങള്‍ പങ്കുവയ്‌ക്കാറുള്ള താരവുമാണ് അനു. വിവിധ വസ്ത്രങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരം ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്. ഇവയെല്ലാം വൈറല്‍ ആയി മാറാറുമുണ്ട്.
















Comments