ഇവ ശീലമാക്കൂ... രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കൂട്ടാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഇവ ശീലമാക്കൂ… രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കൂട്ടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2021, 09:42 am IST
FacebookTwitterWhatsAppTelegram

ക്ഷീണവും തളര്‍ച്ചയും ഇടയ്‌ക്കിടെ അധിക ആളുകള്‍ക്കും അനുഭവപ്പെടാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് രക്തകുറവും ബന്ധപ്പെട്ട കാര്യങ്ങളുമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധിക്കുന്നവര്‍ അറിയേണ്ട ഒന്നാണ് രക്തശുദ്ധിയും പ്ലേറ്റ്‌ലറ്റിന്റെ കൗണ്ടും.  പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റകളുടെ പ്രധാന ധര്‍മ്മം. ഇത് കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്.

പലപ്പോഴും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന കുറവുകള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത് മൂലം രക്തസ്രാവത്തിന് ഇടയാകുകയും രക്തം കട്ട പിടിക്കാതിരിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് ഇതെല്ലാം എത്തുന്നു. രക്തശുദ്ധിയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ കുറവും സംഭവിക്കാതിരിക്കാനും ഭക്ഷണം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അത്തരത്തില്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നവ ഇതൊക്കെയാണ്.

പപ്പായ

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് പപ്പായ. അതിന്റെ ഇലകളും നിസ്സാരമല്ല. ഇതിനായി പഴുത്ത പപ്പായ കഴിക്കുകയോ ഒരു ഗ്ലാസ്സ് പപ്പായ ഇല നീര് അല്പം നാരങ്ങ നീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കുകയോ ചെയ്യാവുന്നതാണ്. ഇതെല്ലാം പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു.

നെല്ലിക്ക

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിലെ വിറ്റാമിന്‍ സി പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട്

പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ബീറ്റ്‌റൂട്ട്. ഇതിലെ സ്വഭാവിക ആന്റി ഓക്‌സിഡന്റുകളും, ഹീമോസ്റ്റാറ്റിക് ഘടകങ്ങളും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും.

വെള്ളം, പ്രോട്ടീന്‍ എന്നിവയാലാണ് രക്തകോശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസം പല തവണയായി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ചീര

പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരിയായ വിധത്തില്‍ രക്തം കട്ട പിടിക്കുന്നതിന് വിറ്റാമിന്‍ കെ ആവശ്യമാണ്. ഇത് അമിതമായ രക്തസ്രാവം തടയുകയും ആരോഗ്യത്തിനും സഹായിക്കുന്നു. അതിനായി രണ്ട് കപ്പ് വെള്ളത്തില്‍ നാലോ അഞ്ചോ ചീരയില ഏതാനും മിനുട്ട് തിളപ്പിക്കുക. ഇത് തണുത്തശേഷം അര കപ്പ് തക്കാളി ജ്യൂസ് ചേര്‍ത്ത് ദിവസം മൂന്ന് തവണ കുടിക്കുക.

മത്തങ്ങ

പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഉയര്‍ത്താന്‍ സഹായകരമായ മത്തങ്ങയില്‍ വിറ്റാമിന്‍ എ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റ് രൂപീകരണത്തിന് സഹായിക്കും. പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഉയര്‍ത്തുന്നതില്‍ പ്രധാനമായ പ്രോട്ടീന്റെ കോശങ്ങളിലെ അളവ് നിയന്ത്രിക്കാന്‍ മത്തങ്ങ ഫലപ്രദമാണ്. അര ഗ്ലാസ്സ് ഫ്രഷ് മത്തങ്ങ ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ വീതം കഴിക്കാവുന്നത് പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

Tags: BLOODPlatelets
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies