ന്യൂഡല്‍ഹി: ഇന്ത്യയിലെക്കുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെത്തിച്ച് ഖത്തറും കസാഖിസ്താനും കൊറിയയും. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഓക്സിജന്‍ കോണ്‍സന്ട്രേറ്ററുകളും സിലിണ്ടറുകളും വെന്‍റിലേറ്ററുകളുമായി മധ്യേഷ്യന്‍ രാജ്യങ്ങള്‍. വിദേശകാര്യവകുപ്പാണ് ഇരുരാജ്യങ്ങളുടേയും സഹായം അതാത് അംബാസഡര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങിയത്.
ഖത്തര്‍ 200 ഓക്സിജന്‍ കോണ്സന്ട്രേറ്ററുകള്, 40 വെന്‍റിലേറ്ററുകള്‍, 4300 റെംഡെസെവിര്‍ മരുന്നുകളെന്നിവയാണ് എത്തിച്ചത്. ഇതിന് പിന്നാലെ കസാഖിസ്താന്‍ 5 കോടി മാസ്കുകളും ശ്വസന ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നേരിട്ടുപോയി ശേഖരിച്ചാണ് ഇന്ത്യയിലെത്തിച്ചത്.
ഇന്നലെ ദക്ഷിണ കൊറിയ പതിനായിരം റാപ്പിഡ് കൊറോണ ടെസ്റ്റ് കിറ്റുകളെത്തിച്ച് സഹായം നല്‍കി.ഇവയ്‌ക്കൊപ്പം മൂന്ന് പ്രത്യേക വിമാനങ്ങളിലായി 100 ഓക്സിജന്‍ കോണ്സന്ട്രേറ്ററുകള്, 10 വെന്‍റിലേറ്ററുകള്‍, 100 പ്രഷര്‍ ഉപകരണങ്ങള്‍, 10,000 പരിശോധനാ കിറ്റുകളെന്നിവയും എത്തുമെന്ന് ദക്ഷിണകൊറിയന്‍ അംബാസഡര്‍ അറിയിച്ചു.
















Comments