ന്യൂഡല്‍ഹി: കൊറോണക്കാലത്തെ വിദ്യാഭ്യാസ പ്രതിസന്ധികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലിന്റെ നേതൃത്വത്തിലെ ഉന്നതതല സമിതിയോഗം തിങ്കളാഴ്ച നടക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊറോണ പ്രതിസന്ധിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
രാജ്യത്തെ എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന പരിശ്രമം കേന്ദ്രമന്ത്രി വിശദമായി ചോദിച്ചറിയും. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാന്‍ വേണ്ട സഹായങ്ങളും കേന്ദ്ര വിദ്യാഭ്യാസമേഖലയ്ക്ക് വാഗ്ദ്ദാനം ചെയ്തിട്ടുണ്ട്. കൊറോണക്കാലത്തെ പരീക്ഷാ നടത്തിപ്പും മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പും ചര്‍ച്ചയാകും. ദേശീയ തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട പ്രവേശനപരീക്ഷാ നടത്തിപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.
രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ഘട്ട പ്രവര്‍ത്തനമാണ് യോഗത്തില്‍ രണ്ടാമതായി ചര്‍ച്ച ചെയ്യുക. വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ ഔദ്യോഗിക പരിധിയില്‍ വരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ടും ദേശീയ വിദ്യാഭ്യാസ നയങ്ങളെന്തൊക്കെയാണ് ഇതുവരെ ചര്‍ച്ചചെയ്തതെന്നും യോഗം വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments