മലയാളികളുടെ ഇഷ്ട നടന്‍ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ പരിചിതരാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പാട്ടിന് ചുവട് വെച്ചു കൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും മകളും.സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന പെര്‍ഫെക്ട് ഒ കെ എന്ന കോഴിക്കോട്ടുകാരന്‍ നൈസലിന്റെ വീഡിയോ റാപ്പ് രൂപത്തിലാക്കിയ ഗാനത്തിനാണ് കൃഷ്ണകുമാറും ദിയയും ഡാന്‍സ് കളിച്ചത്.
സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരെ സൃഷ്ടിയ്‌ക്കാന്‍ ദിയയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം രസകരമായൊരു ഡാന്‍സുമായി എത്തുകയാണ് ദിയ.
വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് ദിയയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തത്. അച്ഛന്റെയും മകളുടെയും രസകരമായ ചുവടുകള്‍ക്ക് ഒരുപാട് കമന്റ് ആരാധകരുടെ ഭാഗത്തു നിന്നും എത്തിയിട്ടുണ്ട്. മക്കള്‍ക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ വീഡിയോകള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
















Comments