തിരുപ്പതി: തിരുമല തിരുപ്പതിയിൽ മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ ഉൾപ്പെടെ ലക്ഷങ്ങൾ. ദേവസ്വത്തിന്റെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്. ശ്രീനിവാസാചാരിയുടെ വീട്ടിനുള്ളിൽ നിന്നും ലഭിച്ച രണ്ട് പെട്ടികളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഭിക്ഷയെടുത്തും ചെറുജോലികൾ ചെയ്തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ൽ തിരുമലയിൽ അദ്ദേഹത്തിന് താമസിക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു വീട് നൽകിയിരുന്നു. അന്ന് മുതൽ അദ്ദേഹത്തിന് ലഭിക്കുന്ന സമ്പാദ്യം വീട്ടിൽ സൂക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ശ്രീനിവാസാചാരി മരിക്കുന്നത്.
ബന്ധുക്കൾ ആരും ശ്രനിവാസാചാരിക്ക് ഇല്ലാത്തതിനാൽ അദ്ദേഹത്തിന് നൽകിയ വീട് തിരിച്ചെടുക്കാൻ തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടിടിഡിയും റവന്യൂ അധികൃതരും കഴിഞ്ഞ ദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തി.
പരിശോധനയിൽ രണ്ട് പെട്ടികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പെട്ടിനിറയെ പണം സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിൽ നിരോധിച്ച ആയിരത്തിന്റേയും അഞ്ഞുറിന്റേയും നോട്ടുകളും ഉൾപ്പെടെ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് ദേവസ്ഥാനം അധിതർ അറിയിച്ചു. കണ്ടെടുത്ത പണം ടിടിഡി അധികൃതർ ട്രഷറിയിൽ നിക്ഷേപിച്ചു.
















Comments