തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ഷൈലജയ്‌ക്ക് മന്ത്രിപദമില്ല. കെകെ ഷൈലജയ്‌ക്ക് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. മന്ത്രി സ്ഥാനത്ത് എല്ലാവരും പുതുമുഖങ്ങളാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അടക്കം നിലപാടെടുത്തതിനാലാണിത്. പകരം കെകെ ഷൈലജ പാർട്ടി വിപ്പാകും. കെകെ ഷെെലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.
പുതുമുഖ പട്ടിക മുന്നോട്ട് വച്ചത് കോടിയേരി ബാലകൃഷ്ണനാണ്. 88 അംഗ സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും തീരുമാനത്തെ പിന്തുണച്ചു. ഷൈലജയ്‌ക്കായി വാദിച്ചത് ഏഴ് പേർമാത്രമാണ്. എംവി ജയരാജൻ ഷെെലജയെ പിന്തുണച്ചു.
അതിനിടെ രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് സിപിഐയിൽ നിന്ന് നാല് മന്ത്രിമാർ തെരഞ്ഞെടുക്കപ്പെട്ടു. പി. പ്രസാദ്, കെ. രാജൻ, ജി. ആർ. അനിൽ, ചിഞ്ചു റാണി എന്നിവരെ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്തു.
















Comments