ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്ത് കൊറോണ മുക്തയായി. കൊറോണ വൈറസിനോട് ബഹുമാനം ഇല്ലാതെ പെരുമാറിയാൽ പ്രശ്‌നമാണ്. തനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സ്‌നേഹ സന്ദേശം അയക്കുകയും ചെയ്തവർക്ക് നന്ദി അറിയിക്കുന്നതായും കങ്കണ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം പങ്കുവെച്ചത്.
‘ഇന്ന് കൊറോണ നെഗറ്റീവ് ആയി. വൈറസിനെ ഞാനെങ്ങനെ തോൽപ്പിച്ചു എന്നതിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. കൊറോണ വൈറസിനോട് ബഹുമാനമില്ലാതെ പെരുമാറിയാൽ പ്രശ്‌നമാണ്. അത് ബാധിക്കുന്ന ചിലർ സമൂഹത്തിലുണ്ട്. എന്നാൽ അത് കൊറോണ ആരാധക ക്ലബ്ബുകാരോട് ചെയ്യുന്ന അപരാധമാകും. എങ്കിലും എല്ലാവർക്കും നന്ദി, സ്‌നേഹം’ കങ്കണ കുറിച്ചു.
കൊറോണ ബാധിച്ച് നിരീക്ഷണത്തിലായിരുന്ന സമയത്ത് ചെയ്ത കാര്യങ്ങൾ പങ്കുവെയ്‌ക്കുന്ന വീഡിയോയും കങ്കണ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ പോസിറ്റീവ് ആയതിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഒരുകൂട്ടം ആളുകൾ വിവാദമാക്കിയിരുന്നു. കൊറോണ ചെറിയൊരു പനിയാണെന്നായിരുന്നു നടിയുടെ പരാമർശം.
















Comments