ബോളിവുഡില്‍ പരിചിതമായ താരകുടുംബമാണ് ആണ് ഐശ്വര്യറായിയുടേത്. അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, തുടങ്ങി ഈ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. കുടുംബത്തിലെ ഏതൊരു പ്രധാനപ്പെട്ട വിശേഷവും ഈ കുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ അമ്മ വൃന്ദ റായിയുടെ എഴുപതാം പിറന്നാള്‍ ആഘോഷമാക്കി നടി ഐശ്വര്യ റായും കുടുംബവും.
അഭിഷേക് ബച്ചനും, മകള്‍ ആരാധ്യയ്‌ക്കും ഒപ്പം അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ഐശ്വര്യറായിയുടേത്. വിവാഹ ശേഷവും സിനിമയില്‍ തുടരുന്ന ഐശ്വര്യയുടെ ഫാന്നി ഖാന്‍ ആയിരുന്നു ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുന്‍’, മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ ശെല്‍വന്‍’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.
2010ല്‍ രാവണിലാണ് ഐശ്വര്യയും അഭിഷേകും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്. തമിഴിലെ ഇതിഹാസ നോവലായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വനെ’ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കുന്നത്. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്.
Comments