തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ തീരുമാനം. തിങ്കളാഴ്ച സഭയില്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രമേയം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷം പൂര്‍ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.
അതേ സമയം ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പരിഷ്‌കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നയപരമായ വിഷയമാണെന്നും ഇതിൽ ഇടപെടാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിഷയത്തിൽ പറഞ്ഞ വിവാദ പരാമർശങ്ങൾ ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ പിൻവലിച്ചു. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്നും, കാര്യങ്ങൾ താൻ മാദ്ധ്യമങ്ങളിലൂടെ അറിയുന്നുണ്ടെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ പരാമർശിച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ അറിയിച്ചു.
















Comments