ദിവസവും നിരവധി റോഡപകടങ്ങളുടെ വാര്‍ത്തകൾ സോഷ്യല്‍ മീഡിയയിലൂടെ നമുക്കു മുന്നില്‍ എത്താറുണ്ട്. എന്നാല്‍ മുന്നില്‍ കണ്ട അപകടത്തെ ഒഴിവാക്കാനായി മൂന്നു കിലോമീറ്ററോളം റിവേഴ്‌സ് ഗിയറില്‍ വണ്ടിയോടിച്ച ഒരു ട്രക്ക് ഡ്രൈവറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ജല്‍ന സില്ലോഡ് ട്രെയിന്‍ ട്രെയിന്‍ റോഡിലാണ് സംഭവം നടന്നത്.
ട്രക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപകടം ഒഴിവാക്കുന്നതിനു വേണ്ടി മൂന്നു കിലോമീറ്ററോളം റിവേഴ്‌സ് ഗിയറില്‍ വണ്ടിയോടിച്ച് ഒഴിഞ്ഞു കിടക്കുന്ന ഒരു പാടശേഖരത്തിലേക്ക് ഡ്രൈവര്‍ ട്രക്ക് എത്തിച്ചു. പിന്നീട് പരുപരുത്ത പാടത്തിലേക്ക് ഇറക്കിയതോടെ അതിന്റെ വേഗത നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്തു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വരാനിരുന്ന ഒരു വലിയ അപകടം ഒഴിവാക്കാന്‍ കാരണമായത്. എതിര്‍വശത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് അപായ സൂചന നല്‍കുന്നതിനായി ബൈക്ക് യാത്രക്കാരും സഹായിച്ചു. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
















Comments