ലിസിബൺ: യൂറോപ്പിലെ ചാമ്പ്യൻ ക്ലബ്ബിനെ തീരുമാനിക്കാനുള്ള പോരാട്ടം ഇന്ന്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനമായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. ലീഗിൽ ഇത്തവണ കിരീടം നേടിയ മികവുമായിട്ടാണ് മാഞ്ചസ്റ്റർ സിറ്റി പോരാ ട്ടത്തിനിറങ്ങുന്നത്.നിർണ്ണായക മത്സരത്തിൽ ചെൽസിയ്‌ക്ക് അത്ഭുതം കാണിക്കാ നാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതിന് മുമ്പ് ഇരുടീമുകളും ജനുവരിയിൽ ഏറ്റുമുട്ടിയപ്പോൾ 3-1ന് ചെൽസിയെ സിറ്റി തകർത്തിരുന്നു. എന്നാൽ സമീപകാലത്ത് ചെൽസി മികച്ച ഫോമിലാണ്. എഫ്.എ കപ്പിൽ സിറ്റിയെ തോൽപ്പിച്ച ചെൽസി ഈ മാസം എത്തിഹാദ് സ്റ്റേഡിയത്തിലും ഗാർഡിയോളയുടെ കുട്ടികളെ മുട്ടുകുത്തിച്ചാണ് നിൽക്കുന്നത്.
ഇത്തവണ കാണികളെ കയറ്റിയാണ് പോർച്ചുഗലിലെ ലിസ്ബണിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടം നടക്കുന്നത്. 16,500 കാണികൾക്കാണ് പ്രവേശനം. ഇരു ക്ലബ്ബുകളുടേയും 6000 ആരാധകർക്ക് കളികാണാൻ അവസരമുണ്ട്.
Comments