ന്യൂഡൽഹി: ഇന്ത്യയ്‌ക്കുള്ള കൊറോണ പ്രതിരോധ സഹായമെത്തിച്ച് ഇറാൻ. ആശുപത്രി ഉപയോഗത്തിനായുള്ള ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് എത്തിച്ചത്. ഇന്ന് പുലർച്ചെ ന്യൂഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇറാന്റെ വിമാനത്തിൽ ജീവൻരക്ഷാ ഉപകരണങ്ങളെത്തിച്ചത്.
‘ആഗോളതലത്തിൽ വിവിധ തരം ഉപരോധങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യക്കുള്ള സഹായം നൽകാൻ ഞങ്ങൾക്ക് കടമയുണ്ട്. മൂന്നൂറ് ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്. ഇനിയും സഹായം നൽകാൻ പരിശ്രമിക്കും.’ ഇറാൻ എംബസ്സി ട്വീറ്റ് ചെയ്തു.
ഇന്ത്യയെന്നും ഇറാന്റെ നന്മ ആഗ്രഹിക്കുന്ന രാജ്യമാണ്. വ്യവസായ വാണിജ്യരംഗത്തും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും ഇന്ത്യയുടെ സഹായം നിർണ്ണായകമാണെന്നും ഇറാൻ എംബസ്സികൂട്ടിച്ചേർത്തു.
















Comments