കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. കൊറോണ ബാധിതനായിരുന്നു 37 കാരനായ ബാദുഷ. കൊറോണ നെഗറ്റീവായതിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. ഇതിന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ആലുവ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആലുവ സ്വദേശിയാണ്. ഭാര്യ ഫസീന. മക്കൾ ഫനാൻ, ഐഷ, അമാൻ.
കാർട്ടൂൺമാൻ ബാദുഷ എന്ന പേരിൽ അറിയപ്പെട്ട ഇബ്രാഹിം ബാദുഷ കുട്ടികളെ കാർട്ടൂൺ പഠിപ്പിക്കുന്നതിലും സാമൂഹ്യ സേവനത്തിനായി കാർട്ടൂൺ പ്രദർശനങ്ങൾ നടത്തിയും ശ്രദ്ധേയനായ കലാകാരനാണ്. മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ പരിപാടിയിൽ കാർട്ടൂണുകളിലൂടെ സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
















Comments