ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഉപമേധാവി സ്ഥാനത്തേക്ക് വിവേക് രാം ചൗധരിയെ നിയമിക്കാൻ തീരുമാനം. നിലവിൽ ചുമതല വഹിക്കുന്ന എയർ മാർഷൽ എച്ച്.എസ്.അറോറ യുടെ സ്ഥാനത്തേക്കാണ് ചൗധരി എത്തുന്നത്. ഈ മാസം 30-ാം തീയതിയാണ് ഔദ്യോഗി കമായി സ്ഥാനമേൽക്കുന്നത്.
ഇദ്ദേഹത്തിനൊപ്പം രണ്ടു പുതിയ കമാൻഡർ-ഇൻ-ചീഫ്മാരെ ഡയറക്ടർ ജനറൽ ഓപ്പറേഷൻ എന്ന ചുതലയിലും നിയമിച്ചു. എയർ മാർഷൽ വിവേക് രാം ചൗധരിയുടെ സ്ഥാനത്തേക്ക് പടിഞ്ഞാറൻ കമാന്റ് ആസ്ഥാനമായ ഡൽഹിയിൽ എയർ മാർഷൽ ബല്ലഭ രാധാകൃഷ്ണ നിയമിതനായി. എയർ മാർഷൽ ആർ.ജെ. ഡക്വർത്ത് ആണ് പ്രയാഗ്രാജിലെ മദ്ധ്യമേഖലാ വ്യോമ ആസ്ഥാനത്തിന്റെ ചുമതല വഹിക്കുക.
ലഡാക്കിൽ വ്യോമസേനാ സംവിധാനം ഒരുങ്ങി ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ചൗദ്ധരി ഉപമേധാവിയായി ചുമതലയേൽക്കുന്നത്. 1982 ഡിസംബർ 29നാണ് യുദ്ധവിമാനങ്ങളുടെ വൈമാനികരുടെ നിരയിലേക്ക് ചൗദ്ധരി കടന്നുവരുന്നത്. 38 വർഷത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിലാണ് ഉപമേധാവി സ്ഥാനത്തേക്ക് അദ്ദേഹം നിയമിതനാവുന്നത്
3800 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ചൗദ്ധരി മിഗ്-21, മിഗ്-23, മിഗ്-29, സുഖോയ്-30 എന്നീ യുദ്ധവിമാനങ്ങളെല്ലാം ഉപയോഗിച്ചിട്ടുള്ള വൈമാനികനാണ്. നിരവധി വർഷം വ്യോമസേനയുടെ മുന്നണി സൈനികവിഭാഗം സ്ക്വാഡ്രന്റെ ചുമതല വഹിച്ചിരുന്നു.
















Comments