കുറച്ചു കഥാപാത്രങ്ങളിലൂടെയാണെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴിലേക്ക് ശക്തമായ ചുവടുവെപ്പ് നടത്തുകയാണ് താരം .ധനുഷ്, കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജഗമേ തന്തിര’ത്തില്‍ ഒരു പ്രധാന വേഷത്തില്‍ ജോജുവുമുണ്ട്. ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയാണ്. ജോജുവിനെ കുറിച്ച് നടന്‍ കൃഷ്ണശങ്കര്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്‌ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല. ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു!അതുപോലെ, മലയാള സിനിമയില്‍ തന്റെ കഠിനാധ്വാനം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്, നിങ്ങള്‍ ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണ്,” കൃഷ്ണശങ്കര്‍ കുറിക്കുന്നു.
ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ ജോജുവിനെ കൂടാതെ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . സൂപ്പര്‍ ഹിറ്റ് ചിത്രമായ പേട്ടയ്‌ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ഒപ്പം ധനുഷിന്റെ നാല്പതാമത്തെ ചിത്രം എന്ന സവിശേഷതയും ‘ജഗമേ തന്തിര’ത്തിനുണ്ട്. ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തില്‍ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സന്തോഷ് നാരായണന്‍ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
















Comments